സിബിഎസ്ഇ പ്ലസ് ടു, പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു; പ്ലസ്ടുവിൽ 88. 39 %, പത്തില്‍ 93. 66 % വിജയം

സിബിഎസ്ഇ പ്ലസ് ടു, പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു; പ്ലസ്ടുവിൽ 88. 39 %, പത്തില്‍ 93. 66 % വിജയം

Play all audios:


കോട്ടയം ∙ (സിബിഎസ്ഇ) പ്ലസ് ടു, പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിൽ 88.39 ശതമാനമാണ് വിജയം. 99.60 % വിജയവുമായി വിജയവാഡ മേഖലയാണ് ഒന്നാമത്. 99.32% വിജയവുമായി തിരുവനന്തപുരം മേഖല


രണ്ടാമതെത്തി. പത്താം ക്ലാസിൽ 93.66 % ആണ് വിജയം. 99.66 % വിജയവുമായി മേഖലകളിൽ തിരുവനന്തപുരവും വിജയവാഡയും മുന്നിലെത്തി. ഇത്തവണ ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്. > Dear 


#ExamWarriors, >  > Heartiest congratulations to everyone who has cleared the CBSE Class > XII and X examinations! This is the outcome of your determination, > discipline and 


hard work. Today is also a day to acknowledge the > role played by parents, teachers and all others who have… > — Narendra Modi (@narendramodi) May 13, 2025 പ്ലസ്ടുവിൽ ഉത്തര്‍പ്രദേശിലെ


പ്രയാഗ്‌രാജ് മേഖല (70.53 %)യാണ് ഏറ്റവും പിന്നില്‍. പെണ്‍കുട്ടി (91.64%)കളാണ് വിജയശതമാനത്തില്‍ മുന്നില്‍.16,92,794 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 14,96,307 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്


യോഗ്യത നേടി. 17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിട്ടുള്ളത്. 2025


സിബിഎസ്ഇ പ്ലസ് ടു ഫലം അറിയാൻ  ∙ results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in സന്ദർശിക്കുക  ∙ “CBSE 10th Results 2025” അല്ലെങ്കിൽ “CBSE 12th Results 2025” എന്നതിൽ ക്ലിക്ക് ചെയ്യുക  ∙


നിങ്ങളുടെ റോൾ നമ്പർ, ജനനത്തീയതി, സുരക്ഷാ പിൻ എന്നിവ നൽകുക  ∙ ഫലം കാണുന്നതിന് “Submit” ക്ലിക്ക് ചെയ്യുക  ∙ താത്കാലിക മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.


English Summary: CBSE PLUS TWO RESULTS 2025: STUDENTS CAN ACCESS THEIR RESULTS ONLINE THROUGH THE OFFICIAL CBSE WEBSITE, DIGILOCKER, AND THE UMANG APP USING THEIR ROLL NUMBER AND DATE OF


BIRTH.