വിശുദ്ധ യൗസേപ്പിതാവിനോടുള്ള പാപ്പായുടെ യാചന !

Play all audios:

യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് സംരക്ഷണമേകാൻ മാർപ്പാപ്പാ വിശുദ്ധ യൗസേപ്പിതാവിനോടു പ്രാർത്ഥിക്കുന്നു.
ഫ്രാൻസീസ് പാപ്പാ വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനത്തിൽ, ശനിയാഴ്ച (19/03/22) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഇപ്രകാരം പ്രാർത്ഥിക്കുന്നത്.
പാപ്പായുടെ പ്രാർത്ഥനാനിർഭരമായ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“വിശുദ്ധ യൗസേപ്പിതാവേ, പലായനം ചെയ്യേണ്ടിവരുന്നവരുടെ കഷ്ടപ്പാടുകൾ അനുഭവിച്ചറിഞ്ഞവനേ, നിൻറെ ഏറ്റം പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിന് ഒളിച്ചോടാൻ നിർബന്ധിതനായവനേ, യുദ്ധം മൂലം
നാടുവിടേണ്ടിവരുന്ന എല്ലാവരെയും സംരക്ഷിക്കേണമേ, പ്രയാസങ്ങളിൽ അവരെ താങ്ങിനിറുത്തേണമേ, പ്രത്യാശയിൽ അവരെ ശക്തിപ്പെടുത്തേണമേ, അവർ സ്വീകാര്യതയും ഐക്യദാർഢ്യവും കണ്ടെത്താൻ ഇടയാക്കേണമേ. ആമേൻ ”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്,
പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: San Giuseppe, tu che hai sperimentato la sofferenza di chi deve fuggire, tu che sei stato costretto a emigrare per salvare la vita alle persone più care, proteggi tutti coloro che
fuggono a causa della guerra, sostienili nelle difficoltà, rafforzali nella speranza e fa’ che incontrino accoglienza e solidarietà. Amen
EN: Saint Joseph, you who experienced the suffering of those who must flee, you who were forced to flee to save the lives of those dearest to you, protect all those who flee because of war,
support them in their difficulties, strengthen them in hope, and let them find welcome and solidarity. Amen.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: