പാപ്പാ: തിരുപ്പിറവി രംഗം യേശുവിന്റെ ജനനത്തിന്റെ ധന്യത തിരിച്ചറിയാ൯ സഹായിക്കുന്നു - vatican news

Play all audios:

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ് “തിരുപ്പിറവി രംഗം അതിന്റെ സത്യസന്ധമായ ദാരിദ്ര്യത്താൽ യേശുവിന്റെ ജനനത്തിന്റെ യഥാർത്ഥ ധന്യത
തിരിച്ചറിയാനും ക്രിസ്തുമസ്സിന്റെ പ്രകൃതം വികൃതമാക്കുന്ന പല കാഴ്ചപ്പാടുകളിൽ നിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. നമ്മോടു ഓരോരുത്തരോടും സമീപസ്ഥനായിരിക്കാൻ മനുഷ്യനായി പിറന്ന
ദൈവപുത്രന്റെ ജനനത്തെക്കുറിച്ചാണ് അത് സംസാരിക്കുന്നത്.” ഡിസംബർ 22 ആം തിയതി ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ലാറ്റിന്‍, ജർമ്മ൯, അറബി എന്ന ഭാഷകളില്‍ # തിരുപ്പിറവി
രംഗം, #ക്രിസ്തുമസ് എന്ന രണ്ട് ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ
പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.