ഒകോട്ബര്‍ 5, ലോക അദ്ധ്യാപകദിനം!

ഒകോട്ബര്‍ 5, ലോക അദ്ധ്യാപകദിനം!

Play all audios:


അനുവര്‍ഷം ഒക്ടോബര്‍ 5-ന് ലോക അദ്ധ്യാപകദിനം ആചരിക്കപ്പെടുന്നു. 1966-ല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയും (ILO) യുനെസ്കൊയും അദ്ധ്യപകരുടെ പദവിയെ അധികരിച്ചുള്ള ശുപാര്‍ശകള്‍ അംഗീകരിച്ച ദിനമാണ്


ഒക്ടോബര്‍ 5. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലാണ് ഈ ആചരണം. “യുവ അദ്ധ്യാപകര്‍: തൊഴിലിന്‍റെ ഭാവി” എന്നതാണ് ഈ ദിനാചരണത്തിന് ഇക്കൊല്ലം തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. പ്രബോധന ദൗത്യത്തിന്‍റെ


നിര്‍ണ്ണായക പ്രാധാന്യത്തെ എടുത്തു കാട്ടുന്നതാണ് ഈ വിചിന്തനപ്രമേയം എന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയും യുനെസ്കൊയും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കുന്നു. യുവജനം


അദ്ധ്യാപനത്തിന് പ്രഥമ പരിഗണന നല്കക്കവിധം അതിനെ മാറ്റാനുതകുന്ന ശൈലികള്‍ സ്വീകരിക്കാന്‍ ഈ സംഘടനകള്‍ സര്‍ക്കാരുകളെ ക്ഷണിക്കുന്നു.  


വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: